ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ
Nov 9, 2026 09:06 PM | By PointViews Editor

ആലപ്പുഴ: പകൽ സദാചാര ഗുണ്ടായിസവും പ്രയോഗിച്ചും രാത്രിയിൽ അശ്ലീല സദാചാരം രുചിച്ചും മലായാളി സമൂഹത്തെ മാറി മാറി സിപിഎമ്മിൻ്റെ ക്ഷ ബിജെപിയുടെയും തൊഴുത്തിൽ കെട്ടാൻ മാമാപ്പണി ചെയ്ത് സൂക്കേട് തീർക്കുന്ന മാപ്രാകളെയും മാപ്രാണിച്ചികളേയും ഒറ്റ ഫേസ്ബുക്ക് പോസ്റ്റിങ്ങിലൂടെ ബഹിരാകാശത്തേക്ക് കയറ്റി വിട്ട് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. അവരാത മാധ്യമ പ്രവർത്തകൻ രാജൻ ജോസഫിനെ ജയിലിലാക്കിയ സംഭവം ചർച്ച ചെയ്ത പല ചാനലുകളും യു ട്യൂബുകാരും സർക്കാരിൽ സമ്മർദ്ദം ചെലുത്തി ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്സെടുപ്പിക്കാനുള്ള നീക്കത്തിലാണ്, ഈ സമയത്താണ് ശ്രീനാദേവി സദാചാര കൂട്ടിക്കൊടുപ്പുകാരായ ചാനലുകാർക്കും അവരുടെ മാപ്രകൾക്കും മാപ്രാണിച്ചികൾക്കും എതിരെ ഗാന്ധിജിയുടെ ചിത്രം ചേർത്ത് നല്ല തിരിച്ചടി കൊടുത്തത് 1 പോസ്ടിങ് വൈറലായി മാറിയിരിക്കുകയാണ്. വായിക്കുക:


ചില വനിതാ മാപ്രാണികളോടും

കമ്മി മാപ്രകളോടും..,

നിങ്ങൾ ജോലി ചെയ്യുന്നത് ഒരു മാധ്യമസ്ഥാപനത്തിൽ ആണ്, പരമോന്നത നീതിപീഠത്തിൽ അല്ല.

നിങ്ങൾ ആ മാധ്യമസ്ഥാപനത്തിലെ തൊഴിലാളികൾ മാത്രമാണ്, മജിസ്‌ട്രേട്ടുമാരല്ല.

"ഒരു പെണ്ണ് കാലിൻമേൽ കാൽ വെച്ചാൽ എന്താണ് കുഴപ്പം"

എന്ന് ആക്രോശിച്ചിരുന്ന മാപ്രാണികൾ,

സ്ത്രീയുടെ കാലിന്റെ ചലനസ്വാതന്ത്ര്യത്തെ കഴിഞ്ഞ കുറച്ചു നാളുകളായി വാതോരാതെ പിന്തുണയ്ക്കുന്ന നിങ്ങൾ,

ഞാൻ കൈ ഒന്ന് പിന്നിൽ വെച്ചത് വട്ടത്തിലും നീളത്തിലും ചർച്ച ചെയ്യുന്നത് കേട്ടു. കേരളത്തിൽ IPS ഉദ്യോഗസ്ഥർ മാത്രമേ കൈ പിന്നിൽ വെയ്ക്കാവൂ എന്നുള്ള മാപ്രാണിപ്രഖ്യാപനങ്ങളും കേട്ടു.


നിങ്ങളുടെ ശുഷ്കിച്ച ശിരോമണ്ഡലത്തിന് സഹതാപപൂരിതമായ അനുശോചനം രേഖപ്പെടുത്തുകയല്ലാതെ ഇത്തരം നിലവാരത്തകർച്ചയ്ക്ക് മരുന്നില്ല.

പിന്നെ,

രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ള പൂശിയതല്ലാതെ ഞാൻ എന്ത് ചെയ്തു കോൺഗ്രസ്‌ പാർട്ടിയ്ക്ക് വേണ്ടി എന്നൊരു യൂറീക്കാ ചോദ്യവും കേട്ടു..!

അതേ..,

സീരിയൽ കഥാപാത്രങ്ങളെ വെല്ലുന്ന രീതിയിൽ മേക്കപ്പിൽ മാത്രം concentrate ചെയ്താൽ,

വായ തുറന്നാൽ നുണപ്രചരണം മാത്രം ലക്ഷ്യമായാൽ,

ശരീരഭാഷ വിലയിരുത്തുക ആണെങ്കിൽ ജഡ്ജിമാർ പോലും "ഓ അമ്പ്രാ" എന്ന് പറയേണ്ടിവരുന്ന,

ശമ്പളം വാങ്ങുന്നത് പണിയെടുക്കാൻ അല്ല, പിള്ളേർക്ക് dress വാങ്ങാനും, അരി വാങ്ങാനും മാത്രം ആണ് എന്ന് വിശ്വസിച്ചാൽ,

തൊഴിലിന്റെ ഭാഗമായി ചെയ്യേണ്ട basic ground study പോലും ചെയ്യാൻ തോന്നില്ല,

സ്വഭാവികമാണ്.

അങ്ങനെയുള്ളവരോട് പറഞ്ഞുവന്നത്,

1.വെള്ളപൂശൽ എന്റെ തൊഴിൽ അല്ല, നിങ്ങളുടേതാണ്. വിവാഹിതയായ ഒരു സ്ത്രീയുടെ extra marital relations ൽ പെട്ട ഒരാളാണ് ആരോപണവിധേയൻ എന്നത് മറച്ചുവെച്ച് വിവാഹിതയായ സ്ത്രീയുടെ സദാചാരവിരുദ്ധമായ ജീവിതത്തെ വെള്ള പൂശിയത് നിങ്ങളാണ്. (ഒരു പെണ്ണ് കൈ പിന്നിൽ വെച്ചാൽ കുഴപ്പമാണ്, ഭർത്താവുള്ള സ്ത്രീയുടെ കൈകൾ എങ്ങനെയും ചലിക്കാമല്ലോ, അല്ലെ..?)


2.പിന്നെ, നമ്രശിരസ്കയായി കാൽവിരൽ കൊണ്ട് വൃത്തം വരച്ച് blush ചെയ്ത് നിൽക്കാൻ ഞാൻ കതിർമണ്ഡപത്തിലേക്കല്ല, മറിച്ച്, ലോക്കപ്പിൽ കിടക്കുന്ന ഒരു ഫ്രോഡിനെ കാണാൻ പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് ആണ് നടന്നു പോയത് കുലസ്ത്രീ മാപ്രാണികളെ.


3.പിന്നെ, ആ ക്രിമിനലിനെ നിയമസംവിധാനം 14 ദിവസം റിമാൻഡ് ചെയ്തത് എനിക്ക് എളുപ്പം ലഭിച്ച ഔദാര്യം അല്ല. ലോക്കപ്പിൽ ആയതിനു ശേഷം, പിറ്റേന്ന് ജാമ്യം കിട്ടി ലോഡ്ജിൽ പോയിരുന്ന് വീണ്ടും അതേ അപരാധം തുടർന്നതിനാണ്. അതും സർക്കാർ ചിലവിൽ അല്ലാതെ എനിക്ക് വേണ്ടി പ്രത്യേകം ഹാജരായ ജില്ലയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. വി. ആർ. സോജി മുഖേന ആ കൃമിനലിനെതിരെ വീണ്ടും പരാതി നൽകി തുടർന്ന് ജാമ്യത്തെ കോടതിയിൽ എതിർത്തു, പൊരുതി നേടിയതാണ് ആ സാമൂഹികവിരുദ്ധന്റെ റിമാൻഡ്. ഓർത്തോളൂ..


4.ഞാൻ കോൺഗ്രസ്‌ പാർട്ടിയ്ക്ക് വേണ്ടി ഇന്ത്യയുടെ ചരിത്രത്തിൽ രേഖപ്പെടുത്താൻ തക്കവിധം ഗാന്ധിജിയോടൊപ്പം ഉപ്പ് സത്യാഗ്രഹത്തിൽ ഒന്നും പങ്കെടുത്തിട്ടില്ല. ശരിയാണ്.


പക്ഷെ, കോൺഗ്രസ്‌ പാർട്ടിയുടെ തുച്ഛയായ ഒരു ജനപ്രതിനിധി എന്ന നിലയിൽ, ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിൽ, 2020 - 2025 ലെ എന്റെ sitting seat ആയ ഇടതുകോട്ടയിൽ 20 വർഷത്തിന് ശേഷം കോൺഗ്രസ്‌ പാർട്ടിയുടെ ജില്ലാ പഞ്ചായത്ത് അംഗമായി മാറാൻ സാധിച്ചു എന്ന ചെറിയ വിജയം മാത്രമേ സ്വന്തമായുള്ളു, പാർട്ടിയ്ക്കായി നൽകാൻ നിലവിൽ അത് മാത്രമേയുള്ളൂ.

പിന്നെ, മുൻ പാർട്ടിയുടെ യുവജന സംഘടനയുടെ സംസ്ഥാന സമിതി അംഗമായിരിക്കെയും,

യുവതികളുടെ ദേശീയ കമ്മിറ്റിയിൽ അംഗമായിരുന്നിട്ടും,

മറ്റ് ചില സംഘടനകളുടെ ദേശീയ, സംസ്ഥാന സമിതി അംഗമായിരിക്കെ രാജി വെച്ചിട്ടും,

കോൺഗ്രസ്‌ പാർട്ടിയുടെ ഒരു സ്ഥാനമാനങ്ങളിലേക്കും, അത് organisational capacity യിൽ ആണെങ്കിലും ജനപ്രതിനിധി എന്ന നിലയിൽ ആണെങ്കിലും, എത്തിപ്പറ്റാൻ ഞാൻ ശ്രമിച്ചിട്ടില്ല.

അത് മാത്രമാണ് കോൺഗ്രസ്‌ പാർട്ടിയുടെ അണികളോട്,

നിസ്വാർത്ഥരായ പ്രവർത്തകരോട്,

പൊതുസമൂഹത്തോട്

രാഷ്ട്രീയപ്രവർത്തനത്തിലെ ഞാൻ വിശ്വസിക്കുന്ന മൂല്യത്തെക്കുറിച്ച് മുന്നോട്ട് വെയ്ക്കാൻ ഉള്ളതും.

അപ്പോൾ, നിങ്ങൾ ഇനിയും കുലത്തൊഴിൽ തുടരുക,

"പെൺകുഞ്ഞിനെ പ്രണയം നടിച്ചു വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കി ഗർഭം അലസിപ്പിച്ചു ഭ്രൂണം അച്ചാറ് ഭരണിയിൽ ഉപ്പിട്ടു വെച്ചു" എന്നും വിവാഹിതയായ സ്ത്രീയുടെ മുതലക്കണ്ണീരിനെ 'പെൺകുട്ടിയുടെ തേങ്ങൽ, വിങ്ങൽ' എന്നൊക്കെ വെള്ളപൂശി കഥാപ്രസംഗം തുടരുക.

എന്നിട്ട് നാട്ടിൽ മാന്യമായി ജീവിക്കുന്ന അവിവാഹിതരായ യുവതികളെ വിളിച്ചു

"ഞങ്ങളുടെ പക്കൽ വിവാഹിതയായ സ്ത്രീ ആണ് ഉള്ളത്, അവിവാഹിതർ ഇല്ല, so അതിജീവത ആകാമോ, ഞങ്ങൾ പിന്തുണയ്ക്കാം" എന്ന് പറഞ്ഞു അപമാനിച്ചുകൊണ്ട് തെക്കുവടക്ക് നടക്കുക.

ഇടയ്ക്ക് പുട്ടിനു പീരയിടുന്നതുപോലെ അടൂർ പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ നോക്കി സന്ദർഭവും സാരസ്യവും വിശദീകരിച്ചു ആത്മനിർവൃതി അടയുക.

രാഷ്ട്രീയപ്രവർത്തകരെ ഇല്ലാതാക്കാൻ അസ്വസ്ഥതപ്പെട്ടു കഴിയുന്നത്ര ഇല്ലാക്കഥകൾ മെനയുക.

അപ്പോൾ ശരി,

നിങ്ങൾ പണി തുടരുക.


ചിത്രം: മാപ്രാണികളുടെ അസ്കിതയെക്കുറിച്ച് പറഞ്ഞപ്പോൾ chatgpt നൽകിയത്.


സമർപ്പയാമി

Congress leader Srina Devi Kunjamma has dropped an atomic bomb of criticism on the media workers and media professionals who are sitting on the channel and condemning moral hooliganism.

Related Stories
ട്രോൾ ഉണ്ടാക്കൂ....  സമ്മാനം നേടൂ...  ലഹരിക്കെതിരെ പോരാടൂ....

Nov 9, 2026 04:29 PM

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ പോരാടൂ....

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ...

Read More >>
വയോജന സംരക്ഷണ നിയമത്തെ കുറിച്ച് ലളിതമായി അറിയാം. വർധക്യം ബാധ്യതയല്ല, സാധ്യതയാണ് തിരിച്ചറിയുക

Nov 9, 2026 01:32 PM

വയോജന സംരക്ഷണ നിയമത്തെ കുറിച്ച് ലളിതമായി അറിയാം. വർധക്യം ബാധ്യതയല്ല, സാധ്യതയാണ് തിരിച്ചറിയുക

വയോജന സംരക്ഷണ നിയമത്തെ കുറിച്ച് ലളിതമായി അറിയാം. വർധക്യം ബാധ്യതയല്ല, സാധ്യതയാണ്...

Read More >>
ക്രിസ്മസ് ന്യൂ ഇയർ ലോട്ടറിക്ക് ഒന്നാം സമ്മാനം 25 കോടി രൂപ. ആകെ 7,66,992 സമ്മാനങ്ങൾ. ടിക്കറ്റ് വിൽപ്പന നവംബർ 28 മുതൽ

Nov 8, 2026 10:52 PM

ക്രിസ്മസ് ന്യൂ ഇയർ ലോട്ടറിക്ക് ഒന്നാം സമ്മാനം 25 കോടി രൂപ. ആകെ 7,66,992 സമ്മാനങ്ങൾ. ടിക്കറ്റ് വിൽപ്പന നവംബർ 28 മുതൽ

ക്രിസ്മസ് ന്യൂ ഇയർ ലോട്ടറിക്ക് ഒന്നാം സമ്മാനം 25 കോടി രൂപ. ആകെ 7,66,992 സമ്മാനങ്ങൾ. ടിക്കറ്റ് വിൽപ്പന നവംബർ 28...

Read More >>
കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.

Nov 8, 2026 08:15 PM

കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.

കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ...

Read More >>
ഇടവിട്ട മഴയെ സൂക്ഷിക്കുക.  ഡെങ്കിപ്പനി വന്നേക്കാം.

Nov 8, 2026 06:42 PM

ഇടവിട്ട മഴയെ സൂക്ഷിക്കുക. ഡെങ്കിപ്പനി വന്നേക്കാം.

ഇടവിട്ട മഴയെ സൂക്ഷിക്കുക. ഡെങ്കിപ്പനി...

Read More >>
ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?

Nov 8, 2026 03:01 PM

ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?

ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി...

Read More >>
Top Stories